ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ലോക്‌സഭ അഭിനന്ദിച്ചു

August 13, 2012 കായികം

ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോക്‌സഭയുടെ അഭിനന്ദനം. രാവിലെ സഭ സമ്മേളിക്കാന്‍ ഒരുങ്ങവേ സ്പീക്കര്‍ മീരാകുമാറാണ് താരങ്ങള്‍ക്ക് അഭിനന്ദനം കൈമാറിയത്. ഇത്തരം നേട്ടങ്ങള്‍ രാജ്യത്തെ പുതിയ കായിക താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് സ്പീക്കര്‍ പറഞ്ഞു. രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളാണ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം