ബാബാ രാംദേവിനെയും അനുയായികളെയും അറസ്റ്റ് ചെയ്തു

August 13, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ബാബാ രാംദേവിനേയും അനുയായികളേയും അറസ്റ്റ് ചെയ്തു. രാംദേവ് ഉപവാസ സമരം നടത്തുന്ന രാംലീലാ മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് അരകിലോമീറ്റര്‍ അകലെയുള്ള രഞ്ജിത് സിങ് ഫ്ലൈഓവറിന് സമീപത്തുവച്ച് പോലീസ് തടഞ്ഞു. ആഗസ്ത് 30 വരെ രാംലീലാ മൈതാനിയില്‍ സമരം നടത്താന്‍ മാത്രമാണ് രാംദേവിന് അനുമതി നല്‍കിയിരിക്കുന്നതെന്നും പാര്‍ലമെന്റിന് മുന്നില്‍ സമരമോ മറ്റ് പ്രകടനങ്ങളോ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു. തുടര്‍ന്ന് രാംദേവിനെ കസ്റ്റഡിയിലെടുത്തു.

അതിനിടെ രാംദേവ് നടത്തുന്ന സമരത്തിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ പിന്തുണ പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടി കള്ളപ്പണത്തിന് എതിരാണെന്നും കള്ളപ്പണത്തിനെതിരായി ആര് സമരം നടത്തിയാലും അവരെ പിന്തുണയ്ക്കുമെന്നും പാര്‍ലമെന്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുലായം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം