പെന്‍ഷന്‍ പ്രായം: തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി

August 13, 2012 കേരളം

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഇക്കാര്യത്തില്‍ പലതരത്തിലുള്ള അഭിപ്രായമുയര്‍ന്നു വന്നിട്ടുണ്ടെങ്കിലും യുവാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതിനിടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന വിദഗ്ധ സമിതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നുവെന്നേ ഉള്ളൂവെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം