കൊച്ചി മെട്രോ: ടോം ജോസിനെ മാറ്റി

August 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കൊച്ചി മെട്രോ എംഡി സ്ഥാനത്തു നിന്നു ടോം ജോസിനെ മാറ്റി. പകരം ഊര്‍ജവകുപ്പിന്റെ ചുമതലയുള്ള ഏലിയാസ് ജോര്‍ജിനാണു പുതിയ ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ടോം ജോസിനെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള അംഗങ്ങളെയും മന്ത്രിസഭായോഗത്തില്‍ നിശ്ചയിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, നിയമ, ധനകാര്യ സെക്രട്ടറിമാര്‍ എന്നിവരാണ് ഏലിയാസ് ജോര്‍ജിന് പുറമേ ബോര്‍ഡില്‍ അംഗങ്ങളാകുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം