ടി.വി. രാജേഷിന് ജാമ്യമില്ല

August 14, 2012 കേരളം

കണ്ണൂര്‍: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിലെ 39-ാം പ്രതിയായ  ടി.വി രാജേഷ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കല്യാശ്ശേരി എം.എല്‍.എയുമാണ് ടി.വി രാജേഷ്.  കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്.

കേസില്‍ ടി.വി. രാജേഷിന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഈമാസം 27വരെ റിമാന്‍ഡ് ചെയ്ത രജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം