സ്വാതന്ത്ര്യ ദിനാഘോഷം: സംസ്ഥാനത്ത് കനത്ത സുരക്ഷ

August 14, 2012 കേരളം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെങ്ങും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, സെക്രട്ടറിയേറ്റ്, നിയമസഭ, പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കമാന്‍ഡോസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്യ സംസ്ഥാനത്തു നിന്ന് എത്തുന്ന വാഹനങ്ങളെ പ്രത്യേകം പരിശോധന നടത്തും. ഗുരുവായൂര്‍ ക്ഷേത്രത്തിനും പദ്മനാഭ സ്വാമി ക്ഷേത്രത്തിനും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തെ സ്വാതന്ത്യദിനാഘോഷങ്ങള്‍ നടക്കുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം