പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ പുതുക്കിപ്പണിയാന്‍ ഏഴ് കോടി

August 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കഴിഞ്ഞയാഴ്ചയുണ്ടായ മേഘസ്‌ഫോടനത്തെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കണ്ണൂര്‍ പഴശി ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കി പണിയും. ഇതിനായി ഏഴു കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. കെല്ലിനാണ് നിര്‍മാണച്ചുമതല.
പുല്ലൂരാംപാറയിലെ ഉരുള്‍പ്പൊട്ടലില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ബിജുവിനു സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവര്‍ ആയി ജോലി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം