ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി

August 14, 2012 ദേശീയം

ഡെറാഡൂണ്‍: കനത്തമഴ തുടരുന്ന ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ മരിച്ചവരുടെ എണ്ണം 55 ആയി.
പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍കാശി ജില്ലയില്‍ ഒറ്റപ്പെട്ടുപോയ 160 പേരെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.

മൊഹാനില്‍ ബക്രകോട്ട് അരുവി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. അതിനിടെ ആഗസ്ത് 4 ന് തുടങ്ങിയ പേമാരിയില്‍ ഉത്തര്‍കാശി – ഗംഗോത്രി ദേശീയപാത തകര്‍ന്നിരുന്നു. വിവിധ ദുരിതാശ്വാസക്യാമ്പുകളില്‍ ഇതുവരെ 545 പേര്‍ അഭയംതേടിയിട്ടുണ്ട്.

വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളിലുണ്ടായ തകരാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം