ഒളിമ്പിക്‌സ് പതാക ബ്രസീലിലെത്തി

August 14, 2012 കായികം

റിയോ ഡി ഷാനേറോ: ഒളിമ്പിക് പതാക 2016 ലെ ഒളിമ്പിക്‌സ് വേദിയായ ബ്രസീലിലെ റിയോ ഡി ഷാനേറോയില്‍ എത്തിച്ചു. റിയോ ഡി ഷാനേറോ മേയര്‍ എഡ്വേര്‍ഡോ പയസ് ആണ് പതാക എത്തിച്ചത്. പതാകയെ വരവേല്‍ക്കാന്‍ വന്‍ ജനക്കൂട്ടം ടോം ജോബിം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിലുണ്ടായിരുന്നു. വിമാനത്തില്‍ നിന്നു പതാക വീശിയാണ് അദ്ദേഹം പുറത്തേക്ക് ഇറങ്ങിയത്. വരും ദിവസങ്ങളില്‍ നഗരഹാളില്‍  പൊതുജനങ്ങള്‍ക്കായി പതാക പ്രദര്‍ശിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം