ബാബ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു

August 14, 2012 ദേശീയം

ന്യൂഡല്‍ഹി: ബാബ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു.  പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് രാംദേവിനെയും അനുയായികളെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന വേദിയായ ചെങ്കോട്ടയുടെ സമീപമാണ് അംബേദ്കര്‍ സ്റ്റേഡിയം. ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ടതിനാല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് രാംദേവിനോടും അനുയായികളോടും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് രാംദേവ് സമരം അവസാനിപ്പിക്കാന്‍ തിരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം