ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം

August 14, 2012 മറ്റുവാര്‍ത്തകള്‍

തൃശൂര്‍: പാവറട്ടി  എളവള്ളി വാക കാര്‍ത്ത്യായനിക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന് വെള്ളിമാലയും സ്വര്‍ണ്ണലോക്കറ്റും മോഷ്ടിച്ചു.  തിങ്കളാഴ്ച രാവിലെ ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
പാവറട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാളവിദഗ്ധര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍