രണ്ടാം മാറാട് കലാപം: 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

August 16, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: രണ്ടാം മാറാട് കലാപക്കേസിലെ 63 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വെറുതെവിട്ടവരില്‍ 20 പേര്‍ക്കു കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. ഇവര്‍ വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരും ആദ്യം ശിക്ഷിക്കപ്പെട്ട പ്രതികളും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ വിധി. 139 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 63 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. ഇതിനെതിരേയാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പ്രതികളില്‍ 76 പേരെ വെറുതെ വിട്ടതിനെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സ്‌ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം