പി.ജയരാജന്റെ റിമാന്‍ഡ് കാലാവധി 27 വരെ നീട്ടി

August 16, 2012 കേരളം

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ റിമാന്‍ഡ് കാലാവധി പതിമൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച റിമാന്‍ഡ് തീരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ആഗസ്ത് 27 വരെയ്ക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. രാവിലെ പി.ജയരാജനെ കോടതിയില്‍ എത്തിച്ചിരുന്നെങ്കിലും റിമാന്‍ഡ് കാലാവധി നീട്ടിയതിനെ തുടര്‍ന്ന് ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം