ദേശീയ പതാകയോട് അനാദരവ്: പോലീസ് കേസെടുത്തു

August 16, 2012 മറ്റുവാര്‍ത്തകള്‍

നെയ്യാറ്റിന്‍കര: ഓലത്താന്നിയില്‍ പെരുമ്പഴുതൂര്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയപതാക അലസമായി കെട്ടിയതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിലെ ഒരു വൃക്ഷത്തില്‍ കമ്പില്‍ കെട്ടി നിറുത്തിയ നിലയിലാണ് ദേശീയപതാക കാണപ്പെട്ടത്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിനോട് നടപടി കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍