വെടിവെപ്പ്: യു.എസ്സില്‍ അക്രമിയടക്കം മൂന്നുപേര്‍ മരിച്ചു

August 16, 2012 രാഷ്ട്രാന്തരീയം

ടെക്‌സാസ്: യു.എസ്സിലെ ടെക്‌സാസില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് മരണം. എ ആന്‍ഡ് എം സര്‍വകലാശാലയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം.  മരിച്ചവരില്‍ ഒരാള്‍ പോലീസുദ്യോഗസ്ഥനാണ്.  മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്കും ഒരു സ്ത്രീക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു.

വീടൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനെത്തിയ പോലീസ്‌സംഘത്തിനുനേരേയാണ് അക്രമി വെടിയുതിര്‍ത്തത്.  ബ്രയാന്‍ ബാച്ച്മാന്‍ എന്ന പോലീസുദ്യോഗസ്ഥനും മറ്റൊരാളുമാണ് മരിച്ചത്. അക്രമിയുടെ വിശദാംശങ്ങള്‍ വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം