വിളപ്പില്‍ശാല; ഇന്‍റലിജന്‍സ് വീഴ്ച: ഹൈക്കോടതി

August 16, 2012 കേരളം

കൊച്ചി: വിളപ്പില്‍ശാലയില്‍ മാലിനജല പ്ലാന്‍റ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള  ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷം ഇന്‍റലിജന്‍സിന്‍റെ വീഴ്ചയാണെന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലാന്‍റ് നവീകരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ നിരോധനാജ്ഞ ലംഘിച്ചതായും ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന്  പോലീസ് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും തിരുവനന്തപുരം  കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷത്തിന്‍റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം