പി.ജെ. കുര്യന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

August 16, 2012 ദേശീയം

ന്യൂഡല്‍ഹി: പി.ജെ. കുര്യനെ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. ഡപ്യൂട്ടി ചെയര്‍മാര്‍  കെ. റഹ്മാന്‍ ഖാന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സാധ്യത. എസ്പി, ബിഎസ്പി കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. 21നാണ് ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം