പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും: മുഖ്യമന്ത്രി

August 16, 2012 കേരളം

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭാവിയില്‍ ശമ്പളവും പെന്‍ഷനും ഒരുമിച്ച് നല്‍കാന്‍ കഴിയാത്ത അവസ്ഥവരുമെന്നും അത് ഒഴിവാക്കാന്‍ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്താതെ മറ്റുവഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ച പ്രതിപക്ഷ  സംഘടനകള്‍ 21ന് പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം