യുഎസില്‍ സിഖുകാരന്‍ വെടിയേറ്റു മരിച്ചു

August 17, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യുഎസിലെ വിസ്‌കോണ്‍സിനില്‍ വ്യാപാരിയായ സിഖുകാരന്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. സിഖ് ഗുരുദ്വാരയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം. പച്ചക്കറി വ്യാപാരിയായ ദല്‍ബീര്‍ സിങ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. തോക്കു ചൂണ്ടി കടയ്ക്കുള്ളില്‍ കടന്ന അക്രമി ദല്‍ബീറിനെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട ദല്‍ബീര്‍ സ്ഥിരമായി പ്രാര്‍ഥനയ്ക്ക് പോകുമായിരുന്ന ഗുരുദ്വാരയായിരുന്നു ഇത്.

വിസ്‌കോണ്‍സിനിലെ തന്നെ ഒരു സിഖ് ഗുരുദ്വാരയിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് വെടിവെയ്പുണ്ടായത്. വര്‍ണവെറിയനും വംശവിദ്വേഷിയുമായ ഒരു അമേരിക്കന്‍ സൈനികനായിരുന്നു പ്രകോപനമൊന്നുമില്ലാതെ വെടിവെയ്പ്പ് നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം