കല്‍ക്കരി ഖനി: സര്‍ക്കാരിന് വന്‍നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്

August 17, 2012 ദേശീയം

ന്യൂഡല്‍ഹി: ലേലമില്ലാതെ രാജ്യത്ത് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലൂടെ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്ര സര്‍ക്കാരിനുണ്ടായതായുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ സര്‍ക്കാരിനുണ്ടായ 1.76 ലക്ഷം കോടിയെക്കാള്‍ വലുതാണിതെന്നതും വളരെ ശ്രദ്ധേയമാണ്.

കരട് റിപ്പോര്‍ട്ടില്‍ 10.7 ലക്ഷം കോടി രൂപയാണ് നഷ്ടടമായി കണക്കാക്കിയിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസാര്‍ പവര്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റാ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ 25 കമ്പനികളാണ് ഇതിലൂടെ നേട്ടം കൊയ്തത്. 2005ല്‍ മന്‍മോഹന്‍ സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചപ്പോഴത്തെ കണക്കാണിത്.

അതേസമയം, വരുമാനം വര്‍ധിപ്പിക്കാനല്ല ഉല്‍പാദനം വര്‍ധിപ്പിക്കാനാണു സ്വകാര്യ സംരംഭകരുമായി സഹകരിച്ചതെന്നു കല്‍ക്കരി ഖനന അഴിമതി സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിനു പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കി. 1. 86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന വിലയിരുത്തല്‍ ശരിയല്ല. നഷ്ടം കണക്കാക്കാന്‍ സിഎജി സ്വീകരിച്ച മാനദണ്ഡവും ഇതിനുകോള്‍ ഇന്ത്യയുടെ കണക്കുകളുടെ ശരാശരി അടിസ്ഥാനമാക്കിയതും തെറ്റാണ്. ഉല്‍പാദനം ഓരോ ഖനിയിലും വ്യത്യസ്തമാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം