ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍

August 17, 2012 മറ്റുവാര്‍ത്തകള്‍

കോട്ടയം: രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന്  ഈരാറ്റുപേട്ടയില്‍ രാവിലെ ഉരുള്‍പൊട്ടുണ്ടായി. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട  തലനാട് – തീക്കോയി   റോഡ് പൂര്‍ണമായും തകര്‍ന്നു. മണ്ണും കല്ലും തടിയും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ ഇവിടെ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ ആറുമണിയോടെയായിരുന്നു ഇവിടെ റബര്‍ തോട്ടത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയത്തിനു സമീപം ദേശീയ പാത ഇടിഞ്ഞു വീണു.

ഇന്നലെ രാവിലെ മുതല്‍ ഈരാറ്റുപോട്ട ഭാഗത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ആറു വര്‍ഷം മുമ്പ് ഈ ഭാഗത്ത് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു.

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി പെരുവന്താനത്തിനു സമീപം പുല്ലുപാറയില്‍ ഒരു കടയ്ക്കു മുകളിലേക്കു മണ്ണിടിഞ്ഞുവീണു. മണ്ണിനടിയില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. ഷാജി, തോമസ് എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. രണ്ടു പേരെയും രക്ഷപ്പെടുത്തി മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍