വ്യാജമദ്യം തടയാന്‍ ശക്തമായ നടപടി: കണ്‍ട്രോള്‍ റൂം തുറന്നു

August 17, 2012 കേരളം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സ്പിരിറ്റിന്റെയും വ്യാജമദ്യത്തിന്റെയും ഉല്പാദനവും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ-താലൂക്ക്  ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  ബാര്‍ ഹോട്ടലുകള്‍, ആയുര്‍വ്വേദ വൈദ്യശാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

അതിര്‍ത്തികളില്‍ കൂടിയുളള സ്പിരിറ്റ്/വ്യാജമദ്യ കടത്ത് തടയുന്നതിന് പ്രതേ്യക പട്രോളിംഗ് യൂണിറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഓണത്തോടനുബന്ധിച്ച് ജൂലൈ 20 മുതല്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡു  നടത്തിവരികയാണ്.  ഇതിനകം തിരുവനന്തപുരം ഡിവിഷനില്‍ ആകെ 928 റെയിഡുകള്‍ നടത്തി.  136 അബ്കാരി കേസ്സുകളും, 6 എന്‍.ഡി.പി.എസ്. കേസ്സുകളും പിടിച്ചു.

141 പ്രതികളെ അറസ്റ്റ് ചെയ്തു.  1812 ലിറ്റര്‍ സ്പിരിറ്റ്, 59.5 ലിറ്റര്‍ ചാരായം, 58 ലിറ്റര്‍ വ്യാജ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 340 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 05.903 കി. ഗ്രാം ഗഞ്ചാവ്, 1075 ലിറ്റര്‍ കോട, 109 ലിറ്റര്‍ അരിഷ്ടം, 8 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.  വ്യാജമദ്യകടത്ത്, വിതരണം സ്പിരിറ്റ് കടത്ത്, അനധിക്യത വൈന്‍ നിര്‍മ്മാണം തുടങ്ങിയ അബ്കാരി കുറ്റക്യത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദേ്യാഗസ്ഥന്മാരേയും അറിയിക്കാം.  വിവരങ്ങള്‍ നല്‍കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.ജി.പ്രമോദ് ചന്ദ്രന്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍ റൂം – 0471- 2473149, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം- 0471- 2312418.  താലൂക്ക് കണ്‍ട്രോള്‍ റൂം:- എക്‌സൈസ് സര്‍ക്കില്‍ ഓഫീസ്, തിരുവനന്തപുരം- 0471- 2348447, നെയ്യാറ്റിന്‍കര – 0471-2222380, നെടുമങ്ങാട്- 0472- 2802227, ആറ്റിങ്ങല്‍ – 0470- 2622386.  എക്‌സൈസ് ചെക്ക് പോസ്റ്റ് അമരവിള- 0471- 2221776. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം- 0471-2312418, 9496002861.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം- 9400069403. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം- 9400069413.  കഴക്കൂട്ടം- 9400069414. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെയ്യാറ്റിന്‍കര- 9400069409.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നെയ്യാറ്റിന്‍കര- 9400069415.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമരവിള- 9400069416.  തിരുപുറം- 9400069417.  കാട്ടാക്കട- 9400069418.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍ – 9400069407.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ് – 9400069423.  വര്‍ക്കല- 9400069424. കിളിമാനൂര്‍- 9400069422.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്- 9400069405.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്- 9400069420.  വാമനപുരം- 9400069421.  ആര്യനാട്- 9400069419.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള- 9400069411.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം