ദീപിക പള്ളിക്കല്‍ സെമിഫൈനലില്‍ കടന്നു

August 17, 2012 കായികം

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്‌ക്വാഷ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മലയാളി താരം ദീപിക പള്ളിക്കല്‍  സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ ഷോഭിയെ നേരിട്ടുള്ള സെറ്റുകളില്‍ ദീപിക പരാജയപ്പെടുത്തി. സ്‌കോര്‍: 11-5, 11-7, 12-10.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപിക. ഇതോടെ ഒരു ഗോള്‍ഡ് സീരീസ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ദീപിക.  ടൂര്‍ണമെന്റില്‍ 11-ാം സീഡാണ് ദീപിക. ലോക നാലാം നമ്പര്‍ താരം ഇംഗ്ലണ്ടിന്റെ ലോറ മസാരോ ആണ് സെമിയില്‍ ദീപികയുടെ എതിരാളി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം