വിദ്യാഭ്യാസ വായ്പ നിഷേധിച്ചാല്‍ ശിക്ഷ: ചിദംബരം

August 18, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നവര്‍ക്കെതിരെ ശിക്ഷ വരുന്നു. വിദ്യാഭ്യാസ വായ്പ വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും കേന്ദ്ര ധനമന്ത്രി പി.ചിദംബരം പറഞ്ഞു. വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന മാനേജര്‍മാര്‍ക്കും ജോലിക്കാര്‍ക്കും പിഴ ചുമത്താനും ബാങ്കുകളോട് നിര്‍ദേശിച്ചതായി ചിദംബരം അറിയിച്ചു. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായുള്ള ചര്‍ച്ചയിലാണ് ചിദംബരം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള പലിശനിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എടിഎമ്മുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം സ്വീകരിക്കാനും എടിഎമ്മുകളെ പര്യാപ്തമാക്കണം. സാധാരണക്കാര്‍ക്കു വായ്പ എടുക്കുന്നതിനുള്ള സൗകര്യം ബാങ്കുകള്‍ ഏര്‍പ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍