വി.വി.എസ്.ലക്ഷ്മണ്‍ വിരമിച്ചു

August 18, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖാപനം നടത്തിയത്.

ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നത്, ചെറുപ്പകാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കണം, സ്വന്തം ജീവിതത്തിലും മുന്നോട്ടു പോകണം – അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായാണ് ലക്ഷ്മണ്‍ അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മല്‍സരങ്ങളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വിരമിക്കലിനായി ആവശ്യം ഉയര്‍ന്നിരുന്നു.

1996ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ലക്ഷ്മണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ എത്തുന്നത്.  ഈഡന്‍ ഗാര്‍ഡനില്‍ നേടിയ 281 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍. ഏകദിനത്തില്‍ 86 മല്‍സരങ്ങളില്‍ നിന്ന് 2336 റണ്‍സും ടെസ്റ്റില്‍ 134 മല്‍സരങ്ങളില്‍ നിന്നായി 8781 റണ്‍സും നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം