നെല്ലിയാമ്പതി; കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം: കെ.ബി.ഗണേഷ്‌കുമാര്‍

August 18, 2012 കേരളം

തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്ന് വനംവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇതിനായി മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.  ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന് നിര്‍ദേശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

നെല്ലിയാമ്പതിയിലേത് വനഭൂമിയാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം