പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

August 18, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ  തെക്കുപടിഞ്ഞാറന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സുരക്ഷാ സൈനികരാണ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ചാവേറായി എത്തിയയാള്‍ സുരക്ഷാ സൈനികര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം