സ്ഥലംമാറ്റത്തില്‍ പ്രതിഷേധം: സൈനികന്‍ മൊബൈല്‍ ടവറിനുമുകളില്‍

August 19, 2012 ദേശീയം

ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള സ്ഥലംമാറ്റ നടപടിയില്‍ പ്രതിഷേധിച്ച് മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറിയ സൈനികനെ താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കെ. മുത്തു(33)വാണ് 200 അടി ഉയരമുള്ള ടവറില്‍ കയറിയിരിക്കുന്നത്.ഇയാളെ  അനുനയിപ്പിച്ച് താഴെയിറക്കാനുള്ള മറ്റുസൈനികരുടെ  ശ്രമം പരാജയപ്പെട്ടു.

വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്. ജനറല്‍ എസ്.കെ സിങ് നേരിട്ടെത്തി സംസാരിച്ചിട്ടും മുത്തു താഴെയിറങ്ങാന്‍ തയ്യാറായില്ല. പ്രതിരേധമന്ത്രി എ.കെ ആന്റണി നേരിട്ടെത്തി സംസാരിക്കണമെന്നാണ് ഇയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അഞ്ചുവര്‍ഷത്തിനിടെ അഞ്ചു തവണ സ്ഥലംമാറ്റിയതായി ഇയാള്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം