അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ സെമിയില്‍

August 20, 2012 കായികം

ടൗണ്‍സ്‌വില്ലെ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പാക്കിസ്ഥാനെ തോല്‍പിച്ചാണ്  ഇന്ത്യ സെമിയിലെത്തിയത്. 12 പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 45.1 ഓവറില്‍ 136 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ബാബര്‍ അസാമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി രവികാന്ത് സിംഗും സന്ദീപ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യയ്ക്കുവേണ്ടി ബാബ അപരാജിത് 51 റണ്‍സും വിജയ് സോള്‍ 36 റണ്‍സുമെടുത്തു. പാക്കിസ്ഥാന് വേണ്ടി സിയ ഉള്‍ ഹക്കും അസീസുള്ളയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം