കെ.പി.സി.സി പുനസംഘടന നീളും

August 20, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ഒരാഴ്ചകൂടി നീളും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനം ഒരാഴ്ച നീട്ടിവച്ചതിനാലാണ് പുനഃസംഘടന നീളുന്നത്. പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തുമെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷമെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളു.

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ഡല്‍ഹിയാത്ര മാറ്റിവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനഃസംഘടനയില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ അര്‍ക്കും ആശങ്കവേണ്ടെന്നും  അദ്ദേഹം  പറഞ്ഞു.
പുനസംഘടനയുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും കഴിഞ്ഞയാഴ്ച വി.എം സുധീരനുമായും കെ. മുരളീധരനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ജില്ലകള്‍ പങ്കിടരുതെന്നു വി.എം. സുധീര്‍ അഭിപ്രായപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍