സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും

August 20, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന പണിമുടക്കിന് കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക ഇടതു സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംഘടനകളിലെ പ്രബല വിഭാഗമായ സി.ഐ.ടി.യു പണിമുടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസകളെ സാരമായി ബാധിക്കും. സര്‍ക്കാര്‍ ബസുകളെ കൂടുതല്‍ ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളിലായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. യു.ഡി.എഫ് അനുകൂല സംഘടനകള്‍ നേരത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം