ഹോളിവുഡ് സംവിധായകന്‍ പാലത്തില്‍നിന്നു ചാടി മരിച്ചു

August 20, 2012 രാഷ്ട്രാന്തരീയം

ലൊസാഞ്ചല്‍സ്: ഹോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് (68)പാലത്തില്‍ നിന്നു ചാടി മരിച്ചു. ലൊസാഞ്ചല്‍സ് കൗണ്ടി പാലത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു. പാലത്തിനു സമീപം കിടന്നിരുന്ന കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായാണു റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ടോപ് ഗണ്‍, ഡെയ്‌സ് ഓഫ് തണ്ടര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ  പ്രമുഖ സിനിമകളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം