കെടാവിളക്ക് ഗിന്നസ് റെക്കോഡിലേക്ക്

August 20, 2012 ദേശീയം

ജോര്‍ഹട്ട്: 484 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന കെടാവിളക്ക് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടി. അസമിലെ ജോര്‍ഹട്ടില്‍ വൈഷ്ണണവ ആശ്രമത്തിലാണ്  കഴിഞ്ഞ 484 വര്‍ഷമായി ഈ വിളക്ക്  ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ഏകസരന മതക്കാരുടെ ആരാധനാലയമാണിത്. 1528ല്‍  ശ്രീമന്ത ശങ്കരദേവ എന്ന അസമീസ് ഗുരുവര്യന്‍റെ  മുഖ്യശിഷ്യനും സാമൂഹികപരിഷ്‌കര്‍ത്താവുമായ ശ്രീശ്രീ മാധവ്‌ദേബയാണ് വിളക്ക്  തെളിയിച്ചത്. അന്നുമുതല്‍ വിളക്ക് കെടാതെ സൂക്ഷിച്ചുവരികയാണ്.

ജോര്‍ഹട്ട് എം.പി.യും മുന്‍കേന്ദ്രമന്ത്രിയുമായ ബിജോയ് കൃഷ്ണയാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിന്‍റെ സര്‍ട്ടിഫിക്കറ്റ്  ഹാന്‍ഡിക്കിന് കൈമാറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം