പി.ജെ. കുര്യന്‍ ചുമതലയേറ്റു

August 21, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായി ചുമതലയേറ്റു. ഏകകണ്ഠമായാണ് അദ്ദേഹത്തിനെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പി.ജെ. കുര്യനെ രാജ്യസഭാ ഉപാധ്യക്ഷനായി  നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പിന്തുണച്ചു. തുടര്‍ന്ന് ശബ്ദവോട്ടോടെ സഭ പ്രമേയം പാസാക്കി.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍ പി.ജെ. കുര്യന്റെ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന്റെ പുതിയ പദവിയെന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം