പ്രണബിനെതിരെ സാങ്മ സുപ്രീംകോടതിയില്‍

August 21, 2012 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ പി.എ. സാങ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സാങ്മ. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ പ്രണബ് മുഖര്‍ജി ലാഭകരമായ പദവി (ഓഫിസ് ഓഫ് പ്രോഫിറ്റ്) വഹിച്ചിരുന്നതായി കാണിച്ച് സാങ്മയുടെ അഭിഭാഷകന്‍ സത്പാല്‍ ജെയ്ന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) ചെയര്‍മാന്‍ പദവി പ്രണബ് 2004 മുതല്‍ വഹിക്കുന്നതാണെന്നും ഇതു ലാഭകരമായ പദവിയായതിനാല്‍ അദ്ദേഹത്തിന്റെ പത്രിക തള്ളണമെന്നും സത്പാല്‍ ജെയിന്‍ നേരത്തെ റിട്ടേണിങ് ഓഫിസര്‍ മുന്‍പാകെ വാദിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം