വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്കു സ്റ്റേ

August 21, 2012 പ്രധാന വാര്‍ത്തകള്‍

കൊച്ചി: വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒരുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വര്‍ക്കല നിയോജകമണ്ധലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വര്‍ക്കല കഹാര്‍ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ് ളാദന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് സിംഗിള്‍ ബഞ്ച് റദ്ദീക്കിയത്.  പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ പ്രഹ് ളാദന്‍റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹ് ളാദന്‍ കോടതിയെ സമീപിച്ചത്.  ഇതോടെ കഹാറിന് സഭാ നടപടികളില്‍ പങ്കെടുക്കുകയും ആനുകൂല്യങ്ങള്‍ പറ്റുകയുംചെയ്യാം. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും വോട്ടുചെയ്യാനും കഴിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍