ടി.വി രാജേഷിന് ജാമ്യം

August 21, 2012 പ്രധാന വാര്‍ത്തകള്‍

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ടി.വി. രാജേഷ് എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി നേരത്തെ രാജേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന്് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താല്‍പര്യം സംരക്ഷിക്കണം എന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഷുക്കൂര്‍ വധക്കേസിലെ 39-ാം പ്രതിയാണ് രാജേഷ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍