ടി.പി. വധം 15 പേര്‍ക്ക് ജാമ്യം

August 21, 2012 കേരളം

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ 15 പേര്‍ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ്.സതീശ്ചന്ദ്രനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പി.കെ. കുഞ്ഞനന്തന്‍, കെ.സി.രാമചന്ദ്രന്‍, പി.മോഹനന്‍, മുഖ്യപ്രതി എം.സി.അനൂപ്, സിജിത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ജാമ്യവും നല്‍കണം. പാസ്‌പോര്‍ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം