സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഏറെക്കുറെ പൂര്‍ണ്ണം

August 21, 2012 കേരളം

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് ഏറെക്കുറെ പൂര്‍ണം. മിക്ക ഓഫീസുകളിലും ഹാജര്‍നില വളരെ കുറവാണ്.

കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചു. വളരെ കുറച്ചു ബസുകള്‍ മാത്രമാണ്  സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് ആറ്റിങ്ങലിലും നെയാറ്റിന്‍കരയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയാന്‍ സമരനുകൂലികള്‍ ശ്രമിച്ചത് ചെറിയ രീതിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചെങ്കിലും പോലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങളുണ്ടാകാതെ പ്രശ്‌നം പരിഹരിച്ചു. തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞ് തിരിച്ചയച്ചു. കൊച്ചിയില്‍ കാക്കനാട് കളക്‌ട്രേറ്റിലും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു.

സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം