യോഗയ്‌ക്കെതിരെ പാസ്‌റ്ററുടെ പ്രസ്‌താവന വിവാദമാകുന്നു

October 18, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സിയാറ്റില്‍: യോഗ ദുഷ്‌ടശക്‌തികളുടേതെന്ന വാദവുമായി അമേരിക്കന്‍ പാസ്‌റ്റര്‍. മാഴ്‌സ്‌ ഹില്‍ പള്ളിയിലെ പാസ്‌റ്റര്‍ മാര്‍ക്ക്‌ ഡ്രിക്കോള്‍സാണ്‌ വിവാദ പരാമര്‍ശം നടത്തിയത്‌. യോഗാഭ്യാസം ഹിന്ദുസമൂഹത്തിന്റേതാണെന്നും ക്രിസ്‌തുമത വിശ്വാസത്തിനെതിരാണെന്നുമുള്ള കെന്റക്കി ദക്ഷിണ ബാപ്‌റ്റിസ്‌റ്റ്‌ തിയൊളൊജിക്കല്‍ സെമിനാരി പ്രസിഡന്റ്‌ ആര്‍. ആല്‍ബര്‍ട്ട്‌ മൊഹ്‌ലറയുടെ പ്രസ്‌താവനയും വിവാദം ആളിക്കത്തിക്കുകയാണ്‌.
ഇതിനിടെ ഇത്തരം വിവാദ പ്രസ്‌താവനകള്‍ യോഗാഭ്യാസത്തിന്റെ വിജയമാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ചില യോഗ അനുകൂലികള്‍ അവകാശപ്പെട്ടു. യോഗയ്‌ക്കെതിരായ പരാര്‍ശങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനെരായ ഗൂഡാലോചനയുടെ ഭാഗമാണെന്ന്‌ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ആരോപിച്ചു. ജനത്തിന്റെ ജീവിതചര്യകളിലേക്കുള്ള മതത്തിന്റെ കടന്നുകയറ്റമാണ്‌ ഈ പരാമര്‍ശങ്ങളെന്ന്‌ ക്രിസ്‌തുമത വിശ്വാസിയായ ഏപ്രില്‍ മല്ലേറി അഭിപ്രായപ്പെട്ടു.
യോഗ ക്ലാസുകള്‍ക്കു പോകുന്നവര്‍ സാത്താന്‍ സേവ നടത്തുന്ന ക്ലാസുകളില്‍ പോകുന്നതിനു തുല്യമാണെന്ന ഡ്രിസ്‌കോളിന്റെ പരാമര്‍ശമാണ്‌ യോഗാഭ്യാസികളെ ചൊടിപ്പിച്ചത്‌. അടുത്തിടെ ഖുറാന്‍ കത്തിക്കല്‍ വിവാദത്തിലും ഒരു പാസ്‌റ്റര്‍ ഉള്‍പ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍