ഓണാഘോഷ പരിപാടികള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചു

August 22, 2012 കേരളം

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 28 മുതല്‍ സെപ്തംബര്‍ മൂന്നു വരെയാണ് സംസ്ഥാന തലത്തില്‍ ഓണാഘോഷം സംഘടി പ്പിച്ചിരിക്കുന്നത്. ഓണാഘോ ഷത്തിനായി തിരുവ നന്തപുരത്ത് (സംസ്ഥാനതല ഓണാഘോഷം) ഒരു കോടി ഇരുപത് ലക്ഷവും, കോവളം, ശംഖുംമുഖം, വര്‍ക്കല, അരുവിക്കര, നെയ്യാര്‍ഡാം, ചിറയിന്‍കീഴ്, കരകുളം കലാഗ്രാമം എന്നീ കേന്ദ്രങ്ങളില്‍ ഓണാ ഘോഷം സംഘടി പ്പിക്കുന്നതി നായി തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സി ലിന് 4,50,000 രൂപയും അനുവദിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കായി 15,50,000 രൂപയും, എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്കായി 40,00,000രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഫംഗ്ഷണല്‍ കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ് അക്കൌണ്ടുകളുടെ ചുമതലക്കാര്‍. ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനറല്‍ കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ജനറല്‍ കമ്മിറ്റിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് പേട്രണും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, എം.പി.മാരായ ഡോ.ശശി തരൂര്‍, അഡ്വ.എ.സമ്പത്ത്, മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവര്‍ പേട്രണ്‍മാരും എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ബി.സത്യന്‍, വി.ശശി, പാലോട് രവി, ആര്‍.ശെല്‍വരാജ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം.എ.വാഹിദ്, വി.ശിവന്‍കുട്ടി, എ.ടി.ജോര്‍ജ്ജ്, ജമീല പ്രകാശം എന്നിവരും കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ് വൈസ് പേട്രണ്‍മാരുമാണ്. മന്ത്രി എ.പി.അനില്‍കുമാര്‍ ചെയര്‍മാനും കെ.മുരളീധരന്‍ എം.എല്‍.എ. വൈസ് ചെയര്‍മാനും ടൂറിസം വകുപ്പ് സെക്രട്ടറി ചീഫ് കോ-ഓര്‍ഡിനേറ്ററും ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ്ജ് കണ്‍വീനറുമായിരിക്കും. ഫംഗ്ഷണല്‍ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസ് ഡിവിഷണല്‍ ഓഫീസര്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി പാലോട് രവി എംഎല്‍എയും കണ്‍വീനറായി ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജും പ്രവര്‍ത്തിക്കും. ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.വാഹിദ് എംഎല്‍എയും കണ്‍വീനറായി കെടിഡിസി ചീഫ് എന്‍ജിനീയര്‍ എന്‍.മധുസൂധനന്‍ പിള്ളയും മീഡിയ പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാനായും എ.ടി.ജോര്‍ജ് എംഎല്‍യും കണ്‍വീനറായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടറും പ്രവര്‍ത്തിക്കും. ഫുഡ് ഫെസ്റിവല്‍ കമ്മിറ്റി ചെയര്‍മാനായി വി.ശശി എംഎല്‍എയും കണ്‍വീനറായി കെടിഡിസി എം.ഡി. എന്‍.പ്രശാന്ത് എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും ഭാരവാഹികളും, ട്രേഡ് ഫെയര്‍ ആന്റ് എക്സിബിഷന്‍ കമ്മിറ്റി : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ (ചെയര്‍മാന്‍), ഇക്കോ ടൂറിസം ഡയറക്ടര്‍ ടി.പി.നാരായണന്‍ കുട്ടി (കണ്‍വീനര്‍) സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി : വി.ശിവന്‍കുട്ടി എംഎല്‍എ. ചെയര്‍മാന്‍. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ യു.വി.ജോസ് (കണ്‍വീനര്‍). ഇല്യൂമിനേഷന്‍ കമ്മിറ്റി : ബി.സത്യന്‍ എം.എല്‍. എ.(ചെയര്‍മാന്‍), കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.കെ.ജയകുമാരി (കണ്‍വീനര്‍). സെക്യൂരിറ്റി കമ്മിറ്റി : ഡി.ജി.പി.ജേക്കബ്ബ് പുന്നൂസ് (ചെയര്‍മാന്‍). സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് (കണ്‍വീനര്‍). സ്പോര്‍ട്സ് കമ്മിറ്റി : സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് (ചെയര്‍മാന്‍), ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഡി.മോഹനന്‍ (കണ്‍വീനര്‍). പേജന്ററി കമ്മിറ്റി : വര്‍ക്കല കഹാര്‍ എം.എല്‍.എ.(ചെയര്‍മാന്‍), ജി.എ.ഡി.സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ (ജനറല്‍ കണ്‍വീനര്‍). ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. സെപ്തംബര്‍ മൂന്നിന് തിരുവനന്തപുരത്ത് സംഘടി പ്പിക്കുന്ന ഓണം ഘോഷയാത്രയോടുകൂടിയാണ് സമാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം