ഓണാഘോഷം: വൈദ്യുത ദീപാലങ്കാരത്തിന് അനുമതി

August 22, 2012 കേരളം

തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ടവരെ റോഡിനിരുവശത്തുമുള്ള അവരവരുടെ ഓഫീസുകള്‍ ഡീസല്‍ ജനറേറ്റര്‍ മാത്രം ഉപയോഗിച്ച് വൈദ്യുത ദീപാലങ്കാരം ചെയ്യുന്നതിനായി സ്വന്തം ഫണ്ടില്‍ നിന്നും 1.50 ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ക്ക് അനുമതി നല്‍കി ഉത്തരവായി. വെള്ളയമ്പലം – കിഴക്കേകോട്ട റോഡിലെ സ്വകാര്യ സ്ഥാപനങ്ങളും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം ചെലവില്‍ ഡീസല്‍ ജനറേറ്ററുകള്‍ മാത്രം ഉപയോഗിച്ച് ദീപാലങ്കാരം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം