രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് പിണറായി

August 22, 2012 കേരളം

തിരുവനന്തപുരം: രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ രാജ്യത്ത് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ഉപരോധ സമരം സെക്രട്ടേറിയറ്റിനുമുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്ത സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കായി പണം നല്‍കുന്നു. രാജ്യത്തെ ധാതുക്കള്‍ കൊള്ളയടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കര്‍ഷകര്‍ക്ക് ഗുണകരമായ ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍ക്കരി ബ്ലോക്കുകളുടെ വിതരണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഴിമതി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.   കേന്ദ്രസര്‍ക്കാര്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും നിര്‍ത്തലാക്കണമെന്നും പിണറായി   ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം