കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി

August 22, 2012 കേരളം

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയന്ത്രണം സ്വന്തമായി തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ ആരോടും പരിഭവമില്ല. പോസ്റ്ററില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വളരെയധികം സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. നെല്ലിയാമ്പതി വിഷയം യു.ഡി.എഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ നടപടിയെടുത്തത് താന്‍ മാത്രമാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസവും ചികിത്സ നല്‍കിയതും തന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം