ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

August 23, 2012 കായികം,പ്രധാന വാര്‍ത്തകള്‍

ടൗണ്‍സ്‌വിലെ (ഓസ്‌ട്രേലിയ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഒമ്പതു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. ന്യൂസിലന്‍ഡ്‌ ടോസ് നേടിയെങ്കിലും ബൌളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 209 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി പ്രശാന്ത് ചോപ്ര 52 ഉം ബാബ അപരാജിത്ത് 44 ഉം ഉംമുക്ത് ചന്ദ് 31 ഉം റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്ക് വേണ്ടി ഹര്മീത് സിംഗ്, സന്ദീപ്‌ ശര്‍മ്മ, രവികാന്ത് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യ ക്വാര്‍ട്ടറില്‍ പാകിസ്താനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക എന്നിവര്‍ തമ്മിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം