റെയില്‍പാതയിലെ സ്ഫോടകവസ്തു: ഒരാള്‍ കസ്റഡിയില്‍

August 23, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

വെള്ളൂര്‍: കോട്ടയം-എറണാകുളം റെയില്‍പാതയില്‍ വെള്ളൂരില്‍ ട്രാക്കിന് സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയാണ് കസ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം(എന്‍ഐഎ) സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനശ്രമത്തിനു പിന്നില്‍ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സംഘം പ്രാഥമിക അന്വേഷണത്തിനായി എത്തിയത്. സ്ഫോടവസ്തു കണ്ടെടുത്ത ചോറുപാത്രത്തില്‍ നിന്നും ഒരു വാഹനത്തിന്‍റെ നമ്പര്‍ ലഭിച്ചിരുന്നു.  കസ്റ്റഡിയിലുള്ളയാളിന് സ്ഫോടനവുമായി ബന്ധമുള്ള വിവരം സ്ഥിരീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം