സത്നാംസിംഗിന്റെ മരണം: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ ചോദ്യംചെയ്യാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

August 24, 2012 കേരളം

തിരുവനന്തപുരം: സത്നാംസിംഗിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പേരൂര്‍ക്കട മാനസീകരോഗ്യ കേന്ദ്രത്തിലെ  നാല് അന്തേവാസികളെ ചോദ്യം ചെയ്യാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മാനസീകനിലയില്‍ കുഴപ്പമില്ലെന്ന് തെളിഞ്ഞത്.

കോടതിയുത്തരവ് പ്രകാരമായിരുന്നു ഇവരെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. മാതാഅമൃതാനന്ദമയി ദേവിയുടെ കൊല്ലത്തെ ആശ്രമത്തില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തശേഷം പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്നാം സിംഗിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ ജയില്‍വാര്‍ഡനും അറ്റന്‍ഡറും വര്‍ക്കിംഗ് പേഷ്യന്റ്സായി കഴിയുന്ന ഈ നാലു പേരും ചേര്‍ന്ന് സത്നാം സിംഗിനെ മര്‍ദ്ദിച്ചതായും ഇതാണ് മരണകാരണമായതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കിംഗ് പേഷ്യന്റ്സായി കഴിയുന്ന ഇവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം