മഹാരാഷ്ട്രയില്‍ ഭീകരവിരുദ്ധസംഘം നാലുപേരെ കസ്റ്റഡിയിലെടുത്തു

August 24, 2012 ദേശീയം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നും ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ എന്‍ഐഎ കസ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി മുതല്‍ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യുനാനി ചികിത്സകനായ ഡോ. റഹ്മാന്‍ ഷെയ്ഖ്, വാസിം ചിസ്തി, സാഖിയുദ്ദീന്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് പിടിയിലായത്. ഒരാളുടെ പേര് ലഭ്യമായിട്ടില്ല. ഏത് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റഡിയിലെടുത്തിട്ടുള്ളതെന്നും വ്യക്തമായിട്ടില്ല.

റഹ്മാന്‍ ഷെയ്ഖിന്റെ കാസി നഗറിലെ വീട്ടില്‍ നിന്ന് പ്രിന്ററും സിഡികളും ഭൂപടവും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും 26 ലക്ഷം രൂപയും 250 ഓളം യുവാക്കളുടെ ഫോട്ടോയും ബയോഡേറ്റയും കണ്ടെടുത്തിട്ടുണ്ട്. റഹ്മാന്‍ ഷെയ്ഖില്‍ നിന്നും ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം