ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ സമൂഹവിവാഹം നടന്നു

August 24, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്‍റെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹവിവാഹം നടന്നു.

ഇന്നു രാവിലെ 8.30നും 9.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ ഇരുപത്തെട്ട് യുവതീയുവാക്കള്‍ വിവാഹിതരായി. വധൂവരന്മാര്‍ക്ക് മൂന്ന് പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും വിവാഹ വസ്ത്രങ്ങളും ട്രസ്റ്റിന്‍റെ വകയായി നല്‍കി. ചടങ്ങില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മേയര്‍ കെ. ചന്ദ്രിക, കൗണ്‍സിലര്‍മാര്‍ തുടങ്ങിയ പങ്കെടുത്തു. വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍