മാറാട് കലാപം: 24 പ്രതികളും കീഴടങ്ങി

August 24, 2012 കേരളം

കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ച 24 പ്രതികളും കീഴടങ്ങി.  മുസ്ലീംലീഗ് നേതാവ് പി.പി. മൊയ്തീന്‍ കോയ ഉള്‍പ്പെടെയുള്ളവരാണ് മാറാട് കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്.

76 പ്രതികളെ വെറുതെവിട്ട കേസിലെ അപ്പീല്‍ പരിഗണിക്കവെയാണ് 24 പ്രതികള്‍ക്കുകൂടി ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ആഗസ്ത് 24ന് വൈകീട്ട് അഞ്ചുമണിക്കകം കോടതിയില്‍ കീഴടങ്ങാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം